ബൈ​പാ​സി​ലെ അ​പ​ക​ടമേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം
Thursday, January 27, 2022 10:53 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​ലെ അ​പ​ക​ട​മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷ​യ് ക്കും മു​ന്ന​റി​യി​പ്പി​നും അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ബൈ​പാ​സി​ല്‍ ഇ​ര​വു​കാ​ട്, കൊ​മ്മാ​ടി, ക​ള​ര്‍​കോ​ട് ജം​ഗ്ഷ​ന്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക​ള​ക്ട​ര്‍ ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന് ഇ​തുസം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ബൈപാ​സി​ല്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നു മു​ന്‍​പു​ത​ന്നെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. മാ​ളി​ക​മു​ക്ക്, ഇ​ര​വു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ള​വു​ക​ളു​ടെ സ​മീ​പ​ത്ത് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. ജം​ഗ്ഷ​നു​ക​ളി​ല്‍ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​കു​ന്ന ബ​സ് സ്റ്റോ​പ്പു​ക​ള്‍ മാ​റ്റിസ്ഥാ​പി​ക്കും. കൊ​മ്മാ​ടി​യി​ല്‍​നി​ന്ന് ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് ഇ​ട​തു​ഭാ​ഗ​ത്തു​ള്ള സ​ര്‍​വീ​സ് റോ​ഡ് ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.