പീ​ഡ​ന​ക്കേ​സ്: മു​ൻ കൗ​ൺ​സി​ല​റെ വെ​റു​തെ​വി​ട്ടു
Monday, May 16, 2022 10:58 PM IST
ആ​ല​പ്പു​ഴ: പീ​ഡ​നക്കേസി​ലെ പ്ര​തി​യാ​യ മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​റെ വെ​റു​തെ​വി​ട്ടു. ആ​ല​പ്പു​ഴ മം​ഗ​ലം വാ​ർ​ഡി​ൽ ചാ​ര​ങ്കാ​ട്ട് ചെ​ല്ല​പ്പ​ന്‍റെ മ​ക​ൻ ജോ​സ് ചെ​ല്ല​പ്പ​നെ​യാ​ണ് വെ​റു​തെ​വി​ട്ട​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യി​രി​ക്കെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യ യു​വ​തി​യെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക​ല്ലു​കൊ​ണ്ടി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു കേ​സ്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഹ​രി​പ്പാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.വി​ഷ്ണു​വി​ന്‍റേതാ​ണ് വി​ധി. പ്ര​തി​ക്കു​വേ​ണ്ടി ബി. ​ശി​വ​ദാ​സ്, എ​സ്. പ്ര​സി​ദ്, ബെ​സീ​റ്റ വ​ത്സാ ബി​ജു എ​ന്നി​വ​ർ ഹാ​ജ​രാ​യി.