പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​നം
Monday, May 16, 2022 10:59 PM IST
എ​ട​ത്വ: പ​യ​സ് ടെ​ന്‍​ത് ഐ​റ്റി​ഐ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ലും​നി പ്ര​സി​ഡ​ന്‍റ് സി​ബി ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ മാ​ത്യു സ്‌​കോ​ള​ര്‍​ഷി​പ്പ്, ചാ​രി​റ്റി എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
ഐ​റ്റി​ഐ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പു​ളി​ന്താ​ന​ത്ത് പൂ​ര്‍​വ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്, ട്ര​ഷ​റ​ര്‍ പ്രേം​കു​മാ​ര്‍, ഐ​റ്റി​ഐ പ്രി​ന്‍​സി​പ്പ​ല്‍ എ​ലി​സ​ബ​ത്ത് ഡേ​വി​ഡ്, ഡൊ​മി​നി​ക് പീ​ലി​പ്പോ​സ്, പ്ര​ജീ​ഷ് ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ന്‍ പ്ര​ശാ​ന്ത് പു​തു​ക്ക​രി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.