മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Friday, May 20, 2022 11:11 PM IST
ചേ​ര്‍​ത്ത​ല: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​ച്ച 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ചേ​ര്‍​ത്ത​ല വാ​ര​ണം ചു​ള്ള​വേ​ലി രോ​ഹി​ത് (അ​പ്പു-19), എ​സ്എ​ല്‍ പു​രം അ​ഖി​ല്‍ ഭ​വ​ന​ത്തി​ല്‍ അ​ഖി​ല്‍ (അ​പ്പു-20) എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​ത്ത​ല പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സേ​ന​യും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.
ബം​ഗ​ളൂ​രു​വി​​ല്‍​നി​ന്നു ട്രെ​യി​നി​ൽ എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പരി​സ​ര​ത്തു​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.
ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സേ​ന​യും ചേ​ര്‍​ത്ത​ല ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍റെ​യും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ്കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു ഗ്രാ​മി​ന് 1000 രൂ​പ​യ്ക്കു വാ​ങ്ങി ജി​ല്ല​യി​ല്‍ 2000 മു​ത​ല്‍ 5000 രൂ​പ​വ​രെ വി​ല​യ്ക്കാ​ണ് ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്നു വി​റ്റി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.