ഒന്നിനും സൗകര്യമില്ലാതെ അ​രൂ​ർ കെഎ​സ്ഇ​ബി ഓ​ഫീ​സ്
Saturday, May 21, 2022 10:59 PM IST
തു​റ​വൂ​ർ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്താ​ൽ വി​ഷ​മി​ക്കു​ക​യാ​ണ് അ​രൂ​ർ കെഎ​സ്ഇ​ബി ഓ​ഫീ​സ്. പ​തി​നാ​യി​ര​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള ഓ​ഫീ​സി​ലെ ക​ള​ക്ഷ​ൻ പ്ര​തി​മാ​സം 20 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്. വ്യ​വ​സാ​യ എ​സ്റ്റേ​റ്റും വി​ദേ​ശ​നാ​ണ്യം വ​ൻ തോ​തി​ൽ നേ​ടി​ത്ത​രു​ന്ന ചെ​മ്മീ​ൻ പോ​ലു​ള്ള മ​ത്സ്യ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും അ​രൂ​ർ യൂ​ണി​റ്റി​നു കീ​ഴി​ലാ​ണ്.
നി​ല​വി​ൽ ഇ​ത്ര​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ഗ​മ​മാ​യ​തും ഗു​ണ​മേ​ന്മ​യേ​റി​യ​തു​മാ​യ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ എ​ണ്ണം ജീ​വ​ന​ക്കാ​ർ ഇ​വി​ടെ​യി​ല്ല.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്കു ചാ​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും സ​സ്യ​ല​താ​ദി​ക​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ജോ​ലി​ക​ളും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്താ​ൽ പൂ​ർ​ണ​മാ​കാ​ത്ത​ത് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്. വൈ​ദ്യു​ത​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ളും യ​ഥാ​സ​മ​യ​ത്ത് പ​രി​ഹ​രി​ക്കാ​നാ​വു​ന്നി​ല്ല. അ​ടി​യ​ന്തര സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന വാ​ഹ​ന​മാ​ക​ട്ടെ ക​ട്ട​പ്പു​റ​ത്തു​മാ​ണ്. കാ​ര്യ​മാ​യ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ത്തി​ന്‍റെ സ​ർ​വീ​സ് ഇ​തേ വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​മി​ല്ല.

കൂ​ടു​ത​ൽ ഫീ​ൽ​ഡ് സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ക, എ​ര​മ​ല്ലൂ​രി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ഓ​ഫീ​സ് തു​റ​ക്കു​ക, ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ വാ​ഹ​നം ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​ഹാ​ര​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.