വ​ള്ള​ങ്ങ​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ഇ​നി ഇ​ല​ക്‌​ട്രി​ക് ആ​വാം
Friday, June 24, 2022 10:49 PM IST
ഇ​ല​ക്‌​ട്രി​ക്കി​ലേ​ക്കു മാ​റാ​ൻ വെ​റും അ​ര​ മ​ണി​ക്കൂ​ര്‍

ആ​ല​പ്പു​ഴ: പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ള്‍ ഘ​ടി​പ്പി​ച്ച വ​ഞ്ചി​ക​ളും ബോ​ട്ടു​ക​ളും ഉ​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നു പ​രി​ഹാ​രം. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ ഇ​ല​ക്‌​ട്രി​ക് എ​ന്‍​ജി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഇ-​മ​റൈ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ഗ​ത്തി​ൽ.

യെ​സെ​ന്‍ സ​സ്റ്റെ​യ്ന്‍ എ​ന്ന ക​ന്പ​നി​യാ​ണ് ത​ങ്ങ​ൾ വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ല്‍ ര​ണ്ടു ശി​ക്കാ​ര വ​ള്ള​ങ്ങ​ളു​ടെ പെ​ട്രോ​ള്‍ ഔ​ട്ട്ബോ​ര്‍​ഡ് എ​ൻ​ജി​നു​ക​ള്‍ മാ​റ്റി, പ​ക​രം ഇ-​മ​റൈ​ന്‍റെ ഇ​ല​ക്‌​ട്രി​ക് പ്രൊ​പ്പ​ല്‍​ഷ​ന്‍ കി​റ്റ് ഘ​ടി​പ്പി​ച്ച് ഇ​വ​ർ ഇ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി.

യ​ഥാ​ക്ര​മം ആ​റ് എ​ച്ച്പി​യും എ​ട്ട് എ​ച്ച്പി​യും ശ​ക്തി​യു​ള്ള 10 സീ​റ്റും 15 സീ​റ്റു​മു​ള്ള ര​ണ്ടു ശി​ക്കാ​ര വ​ള്ള​ങ്ങ​ളു​ടെ പെ​ട്രോ​ള്‍ ഔ​ട്ട്‌​ബോ​ര്‍​ഡ് എ​ന്‍​ജി​നു​ക​ള്‍ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ല്‍ 30 മി​നി​ട്ടു​കൊ​ണ്ടാ​ണ് ടെ​ക്നീ​ഷ്യ​ന്മാ​ര്‍ മാ​റ്റി​യ​ത്. ജി​ല്ലാ ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

കാ​ർ​ബ​ൺ ത​ള്ള​ലി​ൽ കു​റ​വ്

വ​ശ​ത്തും ന​ടു​വി​ലും എ​ന്‍​ജി​നു​ക​ള്‍ ഘ​ടി​പ്പി​ച്ച ശി​ക്കാ​ര​ക​ളു​ടെ എ​ന്‍​ജി​നു​ക​ളാ​ണ് മാ​റ്റി​യ​ത്. ഏ​തു ക​പ്പാ​സി​റ്റി​യി​ലു​മു​ള്ള ഔ​ട്ട്‌​ബോ​ഡ് എ​ന്‍​ജി​നു​ക​ളു​ടെ​യും റി​ട്രോ​ഫി​റ്റിം​ഗ് ര​ണ്ടു മ​ണി​ക്കൂ​റി​ൽ താ​ഴെ സ​മ​യ​ത്തി​നു​ള്ളി​ലും ഇ​ന്‍​ബോ​ഡ് എ​ന്‍​ജി​നു​ക​ളു​ടേ​ത് ഏ​ഴു ദി​വ​സ​ത്തി​ന​ക​വും ഇ​ല​ക്‌​ട്രി​ക് ആ​ക്കാ​മെ​ന്നു യെ​സെ​ന്‍ സ​സ്റ്റെ​യ്ന്‍ സി​ഇ​ഒ ജോ​ര്‍​ജ് മാ​ത്യു പ​റ​ഞ്ഞു.

ഇ​വി​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ച ര​ണ്ട് ശി​ക്കാ​ര​ക​ളു​ടെ മാ​ത്രം കാ​ര്യ​മെ​ടു​ത്താ​ല്‍ പെ​ട്രോ​ളി​ല്‍​നി​ന്നു മാ​റി ഇ​ല​ക്‌​ട്രി​ക് ആ​ക്കു​ന്ന​തി​ലൂ​ടെ കാ​ര്‍​ബ​ണ്‍ ഫു​ട്പ്രി​ന്‍റി​ല്‍ 3312 kgCO2 തു​ല്യ​മാ​യ കു​റ​വു വ​രു​ത്താ​നാ​കും. ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ മാ​ത്രം 5,000 ഹൗ​സ്‌​ബോ​ട്ടു​ക​ളും ശി​ക്കാ​ര​ക​ളു​മു​ണ്ടെ​ന്ന് ജോ​ര്‍​ജ് മാ​ത്യു പ​റ​ഞ്ഞു.

മ​ലി​നീ​ക​ര​ണം
കു​റ​യ്ക്കാം

ആ​ഗോ​ള കാ​ര്‍​ബ​ണ്‍ ഫു​ട്പ്രി​ന്‍റി​ന്‍റെ 2.5 ശ​ത​മാ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത് ഇ​വ​യു​ള്‍​പ്പെ​ടു​ന്ന മ​റൈ​ന്‍ മേ​ഖ​ല​യാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പു​തി​യ ടെ​ക്‌​നോ​ള​ജി ന​ല്‍​കാ​ന്‍ പോ​കു​ന്ന പ​രി​സ്ഥി​തി സേ​വ​നം ഏ​റെ നി​ര്‍​ണാ​യ​ക​മാ​കും. കേ​ര​ള​ത്തി​ലെ ഹൗ​സ്ബോ​ട്ടു​ക​ളു​ടെ​യും ശി​ക്കാ​ര​ക​ളു​ടെ​യും ആ​സ്ഥാ​നം ആ​ല​പ്പു​ഴ​യാ​ണെ​ന്ന​തി​നാ​ലാ​ണ് ഇ-​മ​റൈ​ന്‍റെ ആ​ദ്യ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന് ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ട്രോ​ള്‍ , ഡീ​സ​ല്‍. ഓ​യി​ല്‍ മാ​ലി​ന്യ​ങ്ങ​ളി​ല്‍​നി​ന്നു കാ​യ​ലി​നെ പൂ​ര്‍​ണ​മാ​യും മു​ക്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​തെ​ന്നും ജോ​ര്‍​ജ് മാ​ത്യു പ​റ​ഞ്ഞു.

നി​ല​വി​ല്‍ ആ​ളു​ക​ള്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഗ്യാ​സ്, സി​എ​ന്‍​ജി കി​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​തു​പോ​ലെ നി​ല​വി​ലു​ള്ള ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും ഫി​റ്റ് ചെ​യ്യാ​വു​ന്ന പ്രീ-​എ​ന്‍​ജി​നി​യേ​ഡ് ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ന്‍, സോ​ള​റൈ​സേ​ഷ​ന്‍ കി​റ്റു​ക​ളാ​ണ് ഇ-​മ​റൈ​ന്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.