അ​മ്പ​ല​പ്പു​ഴ ഗ​വ​. കോ​ള​ജി​ൽ വാ​യ​നവാ​ര​ാഘോ​ഷം
Friday, June 24, 2022 10:55 PM IST
അ​മ്പ​ല​പ്പു​ഴ: ഗ​വ. കോ​ള​ജ് എ​ൻ​എ​സ്എ​സ്, സ​മ ക​ലാ​ല​യ, കോ​ള​ജ് ഭാ​ഷാ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​വാ​ര​ാഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ദേ​വി​ക കെ. ​വ​ർ​മ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ൺ ഷ​മീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​എ​സ്. ഷ​ജീം, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മോ​ത്തി ജോ​ർ​ജ്, റീ​ഡിം​ഗ് ക്ല​ബ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​ആ​ർ. മ​ധു​ലാ​ൽ, ഐ​ക്യുഎ​സി കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ലി​ജി അ​ഗ​സ്റ്റി​ൻ, ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ശ്മി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​നമ​രം ക്വി​സ് മ​ത്സ​രം 27ന്

​ആ​ല​പ്പു​ഴ: വാ​യ​നമാ​സാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും-പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ല​യി​ലെ ഏ​ഴു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ഥി​ക​ൾ​ക്കാ​യി വാ​യ​ന മ​രം ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ആ​ല​പ്പു​ഴ ഗ​വ. മു​ഹ​മ്മ​ദ​ൻ ഗേ​ൾ​സ് സ്കൂ​ളി​ൽ 27 ന് ​രാ​വി​ലെ 10.30 ന് ​ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 9778725598.

വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

മ​ങ്കൊ​ന്പ്: കാ​റി​ൽ വി​ൽ​പ്പന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​റ​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ വെ​ട്ടു​വേ​ലി​ച്ചി​റ സു​ധീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് കൃ​ഷ്ണ​പു​രം ജം​ഗ്ഷ​നി​ലാണ് കൈ​ന​ടി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും മ​ദ്യ​വു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് കാ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.