പി​രി​വു ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Sunday, June 26, 2022 11:18 PM IST
മ​ങ്കൊ​മ്പ്: വീ​ടു​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട പി​രി​വു ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച യു​വാ​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര പ​ന​ത്ത​റ വീ​ട്ടി​ൽ തോ​മ​സു​കു​ട്ടി ആ​ന്‍റ​ണി (31) യാ​ണ് അ​ക്ര​മണ​ത്തി​നി​ര​യാ​യെ​ന്നു കാ​ട്ടി പു​ളി​ങ്കു​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ച​മ്പ​ക്കു​ള​ത്തു സി​പി​എം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​നാ​യാ​ണ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ സ​ഹ​പാ​ഠി​യാ​യി​രു​ന്ന യു​വാ​വി​നോ​ടു ഫോ​ണി​ൽ വി​ളി​ച്ചു പ​തി​നാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത്.
എ​ന്നാ​ൽ, ഇ​തു ന​ൽ​കാ​തി​രി​ക്കു​ക​യും ഫോ​ൺ എ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ വി​ളി​ച്ചു അ​യ്യാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും തു​ക ന​ൽ​കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 17 പേ​രുടെ സം​ഘം വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണു പ​രാ​തി. യു​വാ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പു​ളി​ങ്കു​ന്ന് സി​ഐ പ​റ​ഞ്ഞു.