അ​ഗ്നി​പ​ഥ് കാ​വി​വ​ത്ക​ര​ണ​ത്തി​നു​ള്ള ഹി​ഡ​ൻ അ​ജ​ണ്ട: ആ​ർ​വൈ​എ​ഫ്
Tuesday, June 28, 2022 10:31 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ പ്ര​തി​രോ​ധ മേ​ഖ​ല​യും കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ഹി​ഡ​ൻ അ​ജ​ണ്ട​യാ​ണ് അ​ഗ്നി​പ​ഥ് ക​രാ​ർ നി​യ​മ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മ​ഹേ​ഷ്.
ആ​ല​പ്പു​ഴ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ആ​ർ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "അ​ഗ്നി​പ​ഥ്" ക​രാ​ർ നി​യ​മ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ല​വി​ൽ നി​യ​മ​ന​ത്തി​ന് മു​ന്പു​ള്ള എ​ല്ലാ ക​ട​മ്പ​ക​ളും ക​ഴി​ഞ്ഞു ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​രേ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഈ ​ക​രാ​റി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​ർ അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്റ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​പ്പി​ക​ൾ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
ആ​ർ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​നു ആ​ർ. നാ​ഥ് , അ​ഡ്വ. സു​മേ​ഷ് എ​സ്. മോ​ടി​യി​ൽ, ഉ​ണ്ണി​പ്ര​സാ​ദ്‌, പി.​വി. സ​ന്തോ​ഷ്, ഷാ​മോ​ൻ സി​ദ്ദി​ഖ്, സു​നി​ത സ​ഞ്ജീ​വ്, എ. ​ആ​സാ​ദ്, ത​മ്പി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.