റ​ഫ്രി​ജ​റേ​ഷ​ൻ, എ​യ​ർ​ക​ണ്ടീ​ഷ​ൻ മേ​ഖ​ല​യെ അ​വ​ശ്യമേ​ഖ​ല​യാ​യി പ​രി​ഗ​ണി​ക്ക​ണ​ം
Tuesday, June 28, 2022 10:31 PM IST
ആ​ല​പ്പു​ഴ: റ​ഫ്രി​ജ​റേ​ഷ​ൻ എ​യ​ർ​ക​ണ്ടീ​ഷ​ൻ മേ​ഖ​ല​യെ അ​വ​ശ്യമേ​ഖ​ല​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എ​ച്ച്വി​എസി​ആ​ർ എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി. വേ​ൾ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ ദി​നാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ സി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജുകു​മാ​ർ പൊ​ന്നൂ​രേ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന​മി​ത്ര പ​ര​സ്കാ​രം നേ​ടി​യ കെ.​ജി. ര​മേ​ശി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ജി ​വി​ജ​യ​കു​മാ​ർ, എ​സ്. ഹ​രി​കു​മാ​ർ, എ.​ടി. ശ​ശി, ഹ​രി​പ്ര​സാ​ദ്, ബാ​ബു, ബേ​ബി, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദ​നം

അ​മ്പ​ല​പ്പു​ഴ: ഫോ​ക്ക​സ് അ​മ്പ​ല​പ്പു​ഴ​യും അ​സ്ട്രാ എ​ൻ​ട്ര​ൻ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സ് കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​മോ​ദ​നം ന​ൽ​കി. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി, അ​മ്പ​ല​പ്പു​ഴ കെ.​കെ.​കു​ഞ്ചു​പി​ള്ള മെ​മ്മോ​റി​യ​ൽ, ക​രു​മാ​ടി കെ.​കെ.​കു​മാ​ര പി​ള്ള സ്മാ​ര​കം, കാ​ക്കാ​ഴം ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 200 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്.
മു​ൻ എ​ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ക്ക​സ് ചെ​യ​ർ​മാ​ൻ സി.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ എ.​വി.​പ്രി​യ ടീ​ച്ച​ർ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ.​ ക​വി​ത, ആ​ർ.​ജ​യ​രാ​ജ്, ഉ​ദ​യ​കു​മാ​ർ, വി. ​ഫാ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.