വ​യ​ലാ​ർ ക​ഴു​ന്നാ​രം കോ​ള​നി അം​ബേ​ദ്ക​ർ പ​ദ്ധ​തി​യി​ൽ
Wednesday, June 29, 2022 10:50 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല വ​യ​ലാ​ർ ക​ഴു​ന്നാ​രം കോ​ള​നി​യെ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് അ​റി​യി​ച്ചു. റോ​ഡു​ക​ൾ, ന​ട​പ്പാ​ത​ക​ൾ, വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ, ഡ്രെ​യി​നേ​ജ് സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തീ​ക​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, വ​രു​മാ​ന​ദാ​യ​ക​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ൽ തു​ട​ങ്ങി കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഒ​രു കോ​ടി രൂ​പ​യോ​ളം എ​സ്റ്റി​മേ​റ്റു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ക്കും.
പ്രാ​ഥ​മി​ക സ​ർ​വേ​യ്ക്ക് ശേ​ഷം സ്ഥ​ലം എം​എ​ൽ​എ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗം ചേ​ർ​ന്ന് മു​ൻ​ഗ​ണ​നാ ക്ര​മം നി​ശ്ച​യി​ച്ചാ​ൽ പ​ദ്ധ​തി ഉ​ട​ന്‍ എ​സ്റ്റി​മേ​റ്റ് ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും. ജി​ല്ല നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ക​ഴു​ന്നാ​രം കോ​ള​നി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു.