കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​കൃ​ഷി​ക്കു ഭീ​ഷ​ണി; പു​തി​യ ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തി
Saturday, July 2, 2022 10:27 PM IST
ആ​ല​പ്പു​ഴ: നെ​ൽ​കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​കു​ന്ന പു​തി​യ ഇ​നം ബാ​ക്ടീ​രി​യ​യെ എ​സ്ഡി കോ​ള​ജ് ബോ​ട്ട​ണി ഗ​വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി.

കു​ട്ട​നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ബാ​ക്ടീ​രി​യ​ല്‍ ഇ​ല ക​രി​ച്ചി​ലി​നു സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ നെ​ല്‍​ക്ക​തി​രി​നെ​ക്കൂ​ടി ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് പു​തി​യ ബാ​ക്ടീ​രി​യ സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ന്‍റോ​യി​യ അ​ന​നേ​റ്റി​സ് എ​ന്ന ജ​നു​സി​ല്‍​പ്പെ​ട്ട ബാ​ക്ടീ​രി​യ​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഈ ​ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ന്ന​ത്.

ഭാ​വി​യി​ൽ ഭീ​ഷ​ണി

ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​സി. ദി​ലീ​പി​ന്‍റെ കീ​ഴി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ടി.​എ​സ്. രേ​ഷ്മ, മ​ങ്കൊ​മ്പ് കീ​ട നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ്മി​ത ബാ​ല​ൻ എ​ന്നി​വ​രാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ല്‍. 2021 ജൂ​ലൈ മാ​സ​ത്തോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ബാ​ക്ടീ​രി​യ​യെ വേ​ര്‍​തി​രി​ച്ചു ജ​നി​ത​ക ശ്രേ​ണി​പ​ഠ​നം ന​ട​ത്തി. നി​ല​വി​ല്‍ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ തോ​തി​ലു​ള്ള രോ​ഗ​വ്യാ​പ​നം ഭാ​വി​യി​ല്‍ ഭീ​ഷ​ണി സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന​താ​ണെ​ന്നു പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി.

സ​സ്യ​രോ​ഗ​ശാ​സ്ത്ര​ത്തി​ലെ അ​ന്താ​രാ​ഷ്‌​ട്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ക​നേ​ഡി​യ​ന്‍ ജേ​ര്‍​ണ​ല്‍ ഓ​ഫ് പ്ലാ​ന്‍റ് പ​തോ​ള​ജി​യു​ടെ ജൂ​ലൈ ല​ക്ക​ത്തി​ൽ ഈ ​ക​ണ്ടെ​ത്ത​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ക്ടീ​രി​യ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള തു​ട​ര്‍ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് എ​സ്ഡി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​വും മ​ങ്കൊ​മ്പ് കീ​ട നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും.

മൂ​ന്നു വ​ർ​ഷ​മാ​യി കു​ട്ട​നാ​ട്ടി​ലെ ബാ​ക്ടീ​രി​യ​ക​ളെ സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന രേ​ഷ്മ പ്ര​ള​യ ശേ​ഷ​മു​ള്ള ബാ​ക്ടീ​രി​യ​ക​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും അ​തോ​ടൊ​പ്പം അ​ഞ്ച് ജ​ൻ​ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​മു​ള്ള ഗ​വേ​ഷ​ക​യാ​ണ്.