ഇ​ട​ഞ്ഞ് ക​ട​ൽ, ക​ണ്ണും​ന​ട്ട് തീ​രം! ഒ​ഴി​ഞ്ഞ വ​ള്ള​ങ്ങ​ൾ എ​ന്നു നി​റ​യും?
Saturday, July 2, 2022 11:25 PM IST
അ​മ്പ​ല​പ്പു​ഴ: ചാ​ക​ര തെ​ളി​യാ​ത്ത​തും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തും തീ​ര​ദേ​ശ​ത്തെ ക​ടു​ത്ത പ​ട്ടി​ണി​യി​ലാ​ക്കു​ന്നു. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ലെ ചാ​ക​ര​യാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ചെ​റി​യ വ​ള്ള​ത്തിലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീക്ഷ.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ ബോ​ട്ടു​ക​ളു​ടെ നി​രോ​ധ​ന കാ​ലാ​വ​ധി തീ​രാ​റാ​യി​ട്ടും ജി​ല്ല​യു​ടെ തീ​ര​ത്തു ചാ​ക​ര തെ​ളി​ഞ്ഞി​ല്ല. ജൂ​ലൈ 15 മു​ത​ൽ ബോ​ട്ടു​ക​ൾ ഇ​റ​ങ്ങി​ത്തു​ട​ങ്ങും. പി​ന്നെ വ​ള്ള​ങ്ങ​ളി​ൽ പോ​യി പി​ടി​ച്ചു​വ​രു​ന്ന മത്സ്യ​ത്തി​നു വ​ലി​യ വി​ല​യും കി​ട്ടാ​റി​ല്ല.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ലെ 53 ദി​വ​സം മാ​ത്ര​മാ​ണ് വ​ള്ള​ക്കാ​രു​ടെ ഏ​ക പ്ര​തീ​ക്ഷ. പ​ല​രും വ​ല​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തീർ​ത്തും വ​ള്ള​ങ്ങ​ൾ പെ​യി​ന്‍റ​ടി​ച്ചു പു​തു​ക്കി​യും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു. എ​ന്നാ​ൽ, ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ സാ​ന്പ​ത്തി​ക​വ​ഴി ക​ാണാ​തെ ക​ര​കാ​ണാ​ക്ക​ട​ലി​ൽ ക​ണ്ണെ​റി​ഞ്ഞ് ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്.

ക​ട​ൽ ക​യ​റു​ന്നു

അ​മ്പ​ല​പ്പു​ഴ, ക​രൂ​ർ, കോ​മ​ന,അ​ഞ്ചാ​ലും കാ​വ്, മാ​ധ​വ​ൻമു​ക്ക്, പു​ന്ന​പ്ര​ച​ള്ളി, വി​യാ​നി, ഗ​ലീ​ലി​യ, വാ​ട​ക്ക​ൽ തു​ട​ങ്ങി​യ തീ​ര​ങ്ങ​ളി​ലെ​ല്ലാം ക​ര ക​വ​ർ​ന്നു ക​ട​ൽ ക​യ​റു​ക​യാ​ണ്. പ​ല​യി​ട​ത്തും മീ​റ്റ​റു​ക​ളോ​ളം തീ​രം ക​ട​ൽ വി​ഴു​ങ്ങി​ക്ക​ഴി​ഞ്ഞു. കൂ​റ്റ​ൻ തി​ര​മാ​ല​ക​ളു​ടെ ശ​ക്തി കു​റ​ഞ്ഞു ചെ​ളി നി​റ​ഞ്ഞ അ​വ​സ്ഥ രൂ​പ​പ്പെ​ട്ടാ​ലേ ചാ​ക​ര തെ​ളി​യൂ. അ​തി​ൽ പ്ര​തീ​ക്ഷ​വ​ച്ചാ​ണ് തീ​ര​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്. മ​ത്സ്യം കി​ട്ടാ​താ​യ​തോ​ടെ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​കു​ന്ന കു​ടും​ബ​ങ്ങ​ൾ തീ​ര​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ണ്.

സ്കൂ​ളും കോ​ള​ജും തു​റ​ന്ന സ​മ​യ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വും മ​റ്റു കാ​ര്യ​ങ്ങ​ളും വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാണെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.