ദേ​ശീ​യപ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ന്നു ആ​ക്ഷേ​പം; ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.
Saturday, August 13, 2022 10:45 PM IST
ചെ​ങ്ങ​ന്നൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഇ​രു​പ​തോ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ക​യോ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ഇ​തി​നുപു​റ​മേ ചെ​ങ്ങ​ന്നൂ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലും പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ അ​ക​ത്തു​ള്ള ഓ​ഫീ​സു​ക​ളു​ടെ മു​ൻ​വ​ശ​ത്ത് പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​തു സം​ബ​ന്ധി​ച്ച്ബി​ജെ​പി ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കാ​ര​യ്ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.40നു ​മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​താ​ക ഉ​യ​ർ​ത്തി.