നെ​ഹ്റു ട്രോ​ഫി: ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം
Tuesday, August 16, 2022 10:50 PM IST
ആ​ല​പ്പു​ഴ: അ​റു​പ​ത്തി​യെ​ട്ടാ​മ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു. ക​ള​ക്ടേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ മ​ന്ത്രി പി. ​പ്ര​സാ​ദ് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ വി.​പി. റോ​ഡ് സ​ക്ക​റി​യ വാ​ര്‍​ഡ് തോ​ട്ടു​ങ്ക​ല്‍ പു​ര​യി​ടം ബാ​ബു ഹ​സ​ന്‍ ജ​ല​ച്ചാ​യ​ത്തി​ല്‍ വ​ര​ച്ച വാ​ഴ​പ്പി​ണ്ടി​യി​ല്‍ തു​ഴ​ഞ്ഞുനീ​ങ്ങു​ന്ന ത​ത്ത​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​ചി​ഹ്ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ 160 എ​ന്‍​ട്രി​ക​ള്‍ ല​ഭി​ച്ചു.
ഇ​വ​യി​ല്‍നി​ന്ന് ചി​ത്ര​ക​ലാ ആ​ധ്യ​ാപ​ക​രാ​യ സ​തീ​ഷ് വാ​ഴു​വേ​ലി​ല്‍, എം.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, സി​റി​ള്‍ ഡോ​മി​നി​ക് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് ഭാ​ഗ്യ​ചി​ഹ്നം തെര​ഞ്ഞെ​ടു​ത്ത​ത്.
ബാ​ബു ഹ​സ​ന്‍റെ ര​ച​ന 2018ലും ​ഭാ​ഗ്യ​ചി​ഹ്ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​ന​ത്തു​ക​യാ​യി 5001 രൂ​പ ല​ഭി​ക്കും.
പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, തോ​മ​സ് കെ. ​തോ​മ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​മി ഷാ​ഫി ഖാ​ൻ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, കെ. ​നാ​സ​ർ, റോ​യ് പാ​ല​ത്ര, എ. ​ക​ബീ​ർ, ഗു​രു ദ​യാ​ൽ, അ​ബ്ദു​ൽ സ​ലാം ല​ബ്ബ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.