സ്കൂ​ട്ട​റി​ൽ യാത്രചെയ്തിരുന്ന വീ​ട്ട​മ്മ ലോ​റി​ക്ക​ടി​യി​ൽ പെ​ട്ടു മ​രി​ച്ചു
Tuesday, April 16, 2019 10:33 PM IST
ആ​ല​പ്പു​ഴ: മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി മ​ക​നൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ ലോ​റി​ക്ക​ടി​യി​ൽ പെ​ട്ടു വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ല്ല​ന ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ക​ബീ​റി​ന്‍റെ ഭാ​ര്യ ഷാ​നി​മോ​ളാ(42)​ണ് മ​രി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ നി​ഥി​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത​യി​ൽ ആ​ല​പ്പു​ഴ തി​രു​മ​ല ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ള​യ മ​ക​ൾ നീ​തു ക​ബീ​റി​ന്‍റെ വി​വാ​ഹം 21ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പു​ന്ന​പ്ര​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പെ​ട്ട സ്കൂ​ട്ട​റി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഷാ​നി​മോ​ളു​ടെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങി​യാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​റ്റു മ​ക്ക​ൾ: ഗു​ഡി​യ ക​ബീ​ർ, ജി​തി​ൻ ക​ബീ​ർ. മ​രു​മ​ക​ൻ: സ​ഫീ​ർ.