ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ്യാ​പാ​ര സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Sunday, April 21, 2019 10:09 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള വെ​റൈ​റ്റി സ്റ്റോ​ഴ്സി​ന്‍റെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ്യാ​പാ​ര സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചു പു​റ​ത്തി​ട്ടു ന​ശി​പ്പി​ച്ച നി​ല​യി​ൽ. ക​ട​യു​ടെ പി​ന്നി​ലാ​യി ര​ണ്ട് ഗോ​ഡൗ​ണു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക്ലോ​ക്കു​ക​ൾ, പ്ലാ​സ്റ്റി​ക് ഉ​ല്പ​ന്ന​ങ്ങ​ൾ, ക്രോ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, സ്യൂ​ട്ട് കെ​യ്സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ടു​ക​ൾ പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ പു​റ​ത്തി​ട്ട​ത്.
രാ​ത്രി​യി​ലെ മ​ഴ കൂ​ടി​യാ​യ​തോ​ടെ സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ന​ശി​ച്ചു. 1969 മു​ത​ൽ ചെ​ങ്ങ​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​സ്ഥാ​പ​ന​മാ​ണി​ത്.
ഈ ​വ്യാ​പാ​ര സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഉ​ട​മ ആ​റു മാ​സം മു​ന്പ് മ​റ്റൊ​രാ​ൾ​ക്ക് വി​റ്റി​രു​ന്നു. ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റി​യ​തി​നെ തു​ട​ർ​ന്ന് പു​തി​യ ഉ​ട​മ​യും വാ​ട​ക്കാ​ര​നും ത​മ്മി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.​രാ​വി​ലെ സ​ജി ചെ​റി​യാ​ൻ എം ​എ​ൽ എ ​യു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു.