യു​വ​തി​യെ പ​ട്ടി​ണി​ക്കി​ട്ടു പീ​ഡി​പ്പി​ച്ച സം​ഭ​വം കു​ടും​ബ​ശ്രീ മാ​ർ​ച്ച് ന​ട​ത്തും
Monday, April 22, 2019 10:03 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്ക് പ​ത്തി​യൂ​രി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന ക്രൂ​ര​പീ​ഡ​ന​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ല്ലാ​യെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് ക​ണ്ണം​മം​ഗ​ല​ത്തെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ അ​റി​യി​ച്ചു. യു​വ​തി​യെ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ട്ടി​ണി​ക്കി​ടു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യ യു​വ​തി​യു​ടെ പി​താ​വി​ന്‍റെ മു​ന്നി​ൽ​വ​ച്ച് ഭ​ർ​തൃ​പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ യു​വ​തി​യെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ർ​ഡ്മെ​ന്പ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം എ​ത്തി​യാ​ണ് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​ത്തി​യൂ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ മ​നു കോ​ശി, ഭ​ർ​തൃ​പി​താ​വ് കോ​ശി, ഭ​ർ​തൃ​മാ​താ​വ് ഏ​ലി​യാ​മ്മ, ഭ​ർ​തൃ​പി​താ​വി​ന്‍റെ സ​ഹോ​ദ​ര​നും മി​ല​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജോ​ണി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

പോ​ലീ​സ് യു​വ​തി​യു​ടെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ശേ​ഖ​ര​ണ​വും മ​റ്റും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​നു​ശേ​ഷം ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യും അ​ണി​നി​ര​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പു​ക്കു​മെ​ന്ന് ഇ​വ​ർ മാ​വേ​ലി​ക്ക​ര മീ​ഡി​യ സെ​ന്‍റ​റി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.