പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Tuesday, July 16, 2019 10:27 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. പു​ത്ത​ൻ​കാ​വ് പൂ​വേ​ലി​പ്പീ​ടി​ക​യി​ൽ പി.​ജെ.​നൈ​നാ​ൻ ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റെ​ഞ്ചി നൈ​നാ​ൻ (35) നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മെ​യി​ൽ നേ​ഴ്സാ​യ റെ​ഞ്ചി​യ്ക്ക് ഇ​ന്ന​ലെ ഓ​ഫ് ഡേ ​ആ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 ഓ​ടു കൂ​ടി​യാ​ണ് റെ​ഞ്ചി പു​ത്ത​ൻ​കാ​വ് (തൂ​ക്കു​പാ​ലം)​പ​ള്ളി​പ്പ​ടി​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.
ക​ട​വി​ന് അ​ങ്ങേ​ക്ക​ര​യി​ൽ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ചൂ​ണ്ട ഇ​ട്ടു കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ അ​ടു​ത്തേ​യ്ക്ക് നീ​ന്തി​പ്പോ​കു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ര​യ്ക്കു നി​ന്ന​വ​ർ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി എ​ങ്കി​ലും ഒ​ഴു​ക്കി​നെ പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഉ​ട​ൻ ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല എ​ന്നി​വി​ടെ നി​ന്നും ഓ​രോ യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ആ​ന്‍റ് റി​സ്ക്യൂ സം​ഘം സ്ക്യൂ​ബ ബോ​ട്ട് എ​ന്നി​വ​യു​പ​യോ​ഗി​ച്ച് രാ​ത്രി ഏ​റെ വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തി എ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. വെ​ളി​ച്ച​ക്കു​റ​വും അ​ടി​യൊ​ഴു​ക്കും തെ​ര​ച്ചി​ലി​നെ ന​ന്നാ​യി ബാ​ധി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ അ​പേ​ക്ഷ അ​നു​സ​രി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഡോ: ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലി​ലൂ​ടെ കൊ​ച്ചി നേ​വ​ൽ ബേ​സി​ൽ നി​ന്നും 12 അം​ഗ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഇ​ന്ന് എ​ത്തു​മെ​ന്ന് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ,വാ​ർ​ഡ് കൗ​സി​ല​റും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ വ​ത്സ​മ്മ ഏ​ബ്ര​ഹാം എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി.