ഭീഷണിയായി നിന്ന ത​ണ​ൽ​മ​രം മു​റി​ച്ചു നീ​ക്കി
Saturday, July 20, 2019 10:11 PM IST
മ​ങ്കൊ​മ്പ് : ദീ​പി​ക വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് തി​ര​ക്കു​ള്ള റോ​ഡു​വ​ക്കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ന്നി​രു​ന്ന ത​ണ​ൽ​മ​രം അ​ധി​കൃ​ത​ർ മു​റി​ച്ചു നീ​ക്കി. പ​ള്ളി​ക്കൂ​ട്ടു​മ്മ-​പു​ന്ന​ക്കു​ന്നം റോ​ഡി​ലെ ഐ​സി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി നി​ന്ന ത​ണ​ൽ​മ​ര​മാ​ണ് വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു​നീ​ക്കി​യ​ത്.

മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ദീ​പി​ക ഒ​ന്ന​ര​യാ​ഴ്ച മു​ന്പു റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. ഇ​തെത്തു​ട​ർ​ന്ന് ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​രം മു​റി​ക്കാ​ൻ ആ​ളെ​ത്തി​യെ​ങ്കി​ലും അ​സൗ​ക​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ട​ങ്ങി​പ്പോ​കു​ക​യും വ്യാ​ഴാ​ഴ്ച ഇ​തു​വ​ഴി വ​ന്ന കെ​എ​സ്ആ​ർ​ടി ബ​സ് മ​ര​ത്തി​ലി​ടി​ക്കു​ക​യും ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു.