കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പു​യ​രു​ന്നു
Saturday, July 20, 2019 10:15 PM IST
മ​ങ്കൊ​ന്പ്/​എ​ട​ത്വ: മ​ടി​ച്ചു​നി​ന്ന കാ​ല​വ​ർ​ഷം വീ​ണ്ടും വ​ര​വ​റി​യി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നു തു​ട​ങ്ങി. കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ച് ഒ​ന്ന​ര​മാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് ഇ​ക്കൊ​ല്ലം കു​ട്ട​നാ​ട്ടി​ലാ​ദ്യ​മാ​യി കി​ഴ​ക്ക​ൻ വെ​ള്ള​മെ​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യ്ക്കു​പു​റ​മെ കി​ഴ​ക്ക​ൻ​വെ​ള്ളം കൂ​ടി​യെ​ത്തി​യ​താ​ണ് കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. പ​തി​വു​പോ​ലെ കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ള്ള​പ്പൊ​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന പാ​ത​യേ​യും എ​സി റോ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നീ​രേ​റ്റു​പു​റം-​മു​ട്ടാ​ർ-​കി​ട​ങ്ങ​റ, എ​ട​ത്വ-​താ​യ​ങ്ക​രി-​കൊ​ടു​പ്പു​ന്ന എ​ന്നീ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി. ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന പെ​രു​മ​ഴ​യി​ൽ സാ​ധ​ര​ണ​ഗ​തി​യി​ൽ നി​ന്നും മൂ​ന്ന​ടി​യി​ലേ​റെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ങ്കൊ​ന്പ്, കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

കി​ട​ങ്ങ​റ - മു​ട്ടാ​ർ റോ​ഡി​ലെ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, കു​മ​രം​ചി​റ പ​ള്ളി​ക്കു സ​മീ​പം, ച​തു​ർ​ഥ്യാ​ക​രി വി​കാ​സ് മാ​ർ​ഗ് റോ​ഡി​ലെ വി​നോ​ബാ ന​ഗ​റി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ല നി​ര​പ്പു​യ​രു​ന്ന​ത് പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി. ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യ പ​ട​ശേ​ഖ​ര​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്. ഏ​ക​ദേ​ശം ആ​റാ​യി​ര​ത്തോ​ളം ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ക​യും കൃ​ഷി ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​റോ​ഡു​ക​ളി​ലും പ​റ​ന്പു​ക​ളി​ലും വെ​ള്ളം മു​ട്ടോ​ള​മെ​ത്തി. ര​ണ്ടാം​കൃ​ഷി ഇ​ല്ലാ​ത്ത പാ​ട​ശേ​ഖ​ര ന​ടു​വി​ലെ താ​മ​സ​ക്കാ​രാ​ണ് കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക താ​മ​സ​ക്കാ​രും വാ​ഴ​പ്പി​ണ്ടി​യും ട​യ​റും കൂ​ട്ടി​ക്കെട്ടി​യ ച​ങ്ങാ​ട​മാ​ണ് മ​റു​ക​ര താ​ണ്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​താ​ണ് വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ജ​ല​നി​ര​പ്പ് ഇ​നി​യും അ​ര​യ​ടി കൂ​ടി ഉ​യ​ർ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. മാ​ന്പു​ഴ​ക്ക​രി എ​ട​ത്വ റോ​ഡ്, പ​ള്ളി​ക്കൂ​ട്ടു​മ്മ നീ​ലം​പേ​രൂ​ർ റോ​ഡ്, ച​തു​ർ​ഥ്യാ​ക​രി റോ​ഡ് തു​ട​ങ്ങി​യ​വ​യാ​കും ആ​ദ്യം വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്ന​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ​യ​പേ​ക്ഷി​ച്ച് എ​സി റോ​ഡി​ൽ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ല്ല.