അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൃ​ഷി​വ​കു​പ്പി​ന് ഒ​രുകോ​ടി അ​നു​വ​ദി​ച്ചു
Tuesday, August 13, 2019 10:41 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​തി​ന് ഉ​ൾ​പ്പെടെ​യു​ള്ള അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ കൃ​ഷി വ​കു​പ്പി​ന് കൈ​മാ​റി. ജി​ല്ലാ ക​ള​ക്ട​ർ വ​ഴി​യാ​ണ് തു​ക കൈ​മാ​റി​യ​ത്. മ​ട​വീ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ന്പിം​ഗ് ന​ട​ത്തി ജ​ല നി​ര​പ്പ് താ​ഴ്ന്നാ​ൽ മാ​ത്ര​മേ ക്യാ​ന്പി​ലു​ള്ള​വ​രെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ സാ​ധി​ക്കൂ. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. കൃ​ഷി വ​കു​പ്പ് 16 പ​ന്പു​ക​ൾ മ​ഴ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ​ന്പിം​ഗ് ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. അ​ധി​ക​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത്ര​ണ്ട് പ​ന്പു​ക​ൾ കൂ​ടി ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി. ഇ​തി​ന് പു​റ​മേ നെ​ടു​മു​ടി, ച​ന്പ​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ശേ​ര​ങ്ങ​ളി​ലെ കൃ​ഷി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ട കു​ത്ത​ലും ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.