ലോ​ട്ട​റി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്ക​രു​തെ​ന്ന്
Saturday, August 17, 2019 10:22 PM IST
ചേ​ർ​ത്ത​ല: നീ​തി​പൂ​ർ​വും വി​ശ്വാ​സ​യോ​ഗ്യ​വു​മാ​യ കേ​ര​ള ലോ​ട്ട​റി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്ക​രു​തെ​ന്ന് കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ പ​റ​ഞ്ഞു. തൃ​ശൂ​ർ ചാ​വ​ക്കാ​ട് ലോ​ട്ട​റി ഓ​ഫീ​സി​ൽ നി​ന്ന് വി​റ്റ അ​ക്ഷ​യ ടി​ക്ക​റ്റു​ക​ൾ തി​രി​ച്ചെ​ടു​പ്പി​ച്ച ന​ട​പ​ടി സം​ശ​യം ഉ​ള​വാ​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു​പോ​ലും വി​റ്റു​പോ​യ ടി​ക്ക​റ്റു​ക​ൾ സ​ർ​ക്കാ​ർ തി​രി​ച്ചെ​ടു​ത്തി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ജൂ​ണ്‍ ഏ​ഴാം തീ​യ​തി​യി​ലെ നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി​യു​ടെ അ​ഞ്ചാം സ​മ്മാ​ന​ർ​ഹ​മാ​യ ന​ന്പ​ർ ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷം തി​രു​ത്തി​യ​തും സം​ശ​യം ഉ​ള​വാ​ക്കു​ന്നു. ഇ​തി​നെ​ല്ലാം പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലോ​ട്ട​റി വ്യാ​പാ​ര രം​ഗ​ത്തെ കു​ത്ത​ക കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​രു​മാ​ണ്.

സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ -ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.