നീ​തി​ധാ​ര​യ്ക്ക് മി​ഴി തു​റ​ന്നു
Saturday, August 17, 2019 10:24 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട്ടി​ലും അ​തു​പോ​ലെ ജി​ല്ല​യി​ലെ മ​റ്റു താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ടി​യ ദു​ര​ന്തം വി​ത​ച്ച പ്ര​ള​യ​ത്തി​ന് തെ​ല്ലൊ​രു ആ​ശ്വാ​സ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ദു​രി​ത​ഭൂ​മി​യി​ൽ തി​രി​കെ എ​ത്തു​ന്പോ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന ന​ഷ്ട​ങ്ങ​ളു​ടെ കാ​ഠി​ന്യം കു​റ​യ്ക്കാ​ൻ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ കൈ​ത്താങ്ങാ​ണ് നീ​തി​ധാ​ര.

പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ധാ​ര​ങ്ങ​ൾ, റേ​ഷ​ൻ കാ​ർ​ഡ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വാ​ഹ​ന​സം​ബ​സ​മാ​യ രേ​ഖ​ക​ൾ തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ എ​സ്ഡി​വി​ സ്കൂ​ളി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഹെ​ൽ​പ് ഡെ​സ്ക് തു​റ​ന്നു കൊ​ണ്ട് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ (ജി​ല്ലാ ജ​ഡ്ജി) എ. ​ബ​ദ​റു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു.

ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​നാ​യി പാ​രാ ലീ​ഗ​ൽ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​നം എ​ല്ലാ ക്യാ​ന്പു​ക​ളി​ലും ല​ഭ്യ​മാ​ണ്.

അ​തി​നാ​യി പാ​രാ​ലീ​ഗ​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ എ​ല്ലാ ക്യാ​ന്പു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ച് സേ​വ​നം ന​ല്കു​മെ​ന്ന് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ വി. ​ഉ​ദ​യ​കു​മാ​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്് എ.​എം. ബ​ഷീ​റും മ​റ്റ് ന്യാ​യാ​ധി​പ​ൻ​മാ​രും ക്യാ​ന്പ് ഓ​ഫീ​സ​ർ, അ​ഡി. ത​ഹ​സീ​ദാ​ർ, പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.