നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു
Monday, August 19, 2019 9:59 PM IST
എ​ട​ത്വ: നി​യ​ന്ത്ര​ണം വി​ട്ട് എ​ത്തി​യ കാ​ർ 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 5.30ന് ​ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. അ​ടൂ​ർ മ​ണി​ക്കാ​ല മാം​കൂ​ട്ട​ത്തി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ബി​നി ജി.​വ​ർ​ഗീ​സ് ഓ​ടി​ച്ച വാ​ഹ​നം ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

എ​റ​ണാ​കു​ള​ത്ത് നി​ന്നും അ​ടൂ​രേ​ക്ക് എ​ട​ത്വ-​തി​രു​വ​ല്ല റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ഇ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

സു​ര​ക്ഷ​ക്കാ​യു​ള്ള ര​ണ്ട് എ​യ​ർ ബാ​ഗു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​തി​ർ​വ​ശ​ത്തു നി​ന്നും വ​ന്ന വാ​ഹ​നം ഓ​വ​ർ ടേ​ക്ക് ചെ​യ്ത​ത് മൂ​ലം പെ​ട്ടെ​ന്ന് ഇ​ട​തു വ​ശ​ത്തേ​ക്ക് തി​രി​ച്ച​താ​ണ്് കാ​ർ നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന് ബി​നി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.