ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന്‍റെ ട​യ​ർ ഉൗ​രിത്തെ​റി​ച്ചു
Tuesday, August 20, 2019 10:20 PM IST
മ​ണ്ണ​ഞ്ചേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ ഉൗ​രിത്തെറി​ച്ചു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​ല​പ്പു​ഴ - ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ മ​ണ്ണ​ഞ്ചേ​രി ജം​ഗ്ഷ​ന് വ​ട​ക്കു ഭാ​ഗ​ത്താ​യി​രു​ന്നു
സം​ഭ​വം. കോ​ട്ട​യ​ത്ത് നി​ന്നും രാ​വി​ലെ ആ​റി​ന് ആ​ല​പ്പു​ഴ​യ്ക്ക് പു​റ​പ്പെ​ട്ട ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ പി​റ​കി​ല​ത്തെ ഒ​രു ട​യ​റാ​ണ് ഉൗ​രി​തെ​റി​ച്ച് നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ പോ​യി വീ​ണ​ത്. അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട ഡ്രൈ​വ​ർ വാ​ഹ​നം ഉ​ട​ൻ നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ബ​സി​ൽ 40 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ന​ട്ട് ഇ​ള​കി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.