ചെ​ങ്ങ​ന്നൂ​രി​ന്‍റെ തീ​രാ​ന​ഷ്ട​ത്തി​ന് ഒ​രു വ​യ​സ്
Tuesday, August 20, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യം ഏ​റെ നൊ​ന്പ​ര​പ്പെ​ടു​ത്തി​യ ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ൾ​ക്ക് ക​ന​ത്ത ആ​ഘാ​തം ന​ൽ​കി തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ കാ​ലം ചെ​യ്തി​ട്ട് ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ സാ​ര​ഥി​യും ആ​ത്മീ​യ നേ​താ​വ് എ​ന്ന​തി​ലും ഉ​പ​രി ചെ​ങ്ങ​ന്നൂ​രി​ന്‍റെ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന മാ​ർ അ​ത്താ​നാ​സി​യോ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ബ​റോ​ഡ​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സ​ഭാ ര​ത്ന ദീ​പം പു​ത്ത​ൻ​കാ​വി​ൽ കൊ​ച്ചു​തി​രു​മേ​നി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​യി​രു​ന്ന മാ​ർ അ​ത്താ​നാ​സി​യോ​സ് വൈ​ദീ​ക പാ​ര​ന്പ​ര്യ​മു​ള്ള കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു. മ​ല​ങ്ക​ര സ​ഭ​യി​ൽ പു​തു​താ​യി രൂ​പം കൊ​ണ്ട ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി 1985 ഒ​ന്നി​നു ചു​മ​ത​ല​യേ​റ്റ മാ​ർ അ​ത്താ​നാ​സി​യോ​സ് 33 വ​ർ​ഷം ഭ​ദ്രാ​സ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.