ക​സ്റ്റ​മ​ർ കോ​ണ്‍​ക്ലേ​വ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി ന​ട​പ്പി​ലാ​ക്ക​ണം ടി.​എ​സ്.​അ​ജി​ത്കു​മാ​ർ
Thursday, August 22, 2019 10:11 PM IST
ആ​ല​പ്പു​ഴ: ഉ​പ​ഭോ​ക്തൃ സേ​വ​നം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ് ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തി വ​രാ​റു​ള്ള ക​സ്റ്റ​മ​ർ കോ​ണ്‍​ക്ലേ​വ് ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ന്‍റ് സൂ​പ്പ​ർ വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്.​അ​ജി​ത്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ 32-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ശ​ശി​ധ​ര​ൻ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ത​ന്പാ​ൻ, ത​ണ്ട​ള​ത്ത് മു​ര​ളി, ബി.​സു​രേ​ഷ് കു​മാ​ർ, എം.​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​എ​ച്ച്.​മേ​രി​ദാ​സ്, എം.​ആ​ർ ഭാ​സ്ക​ര​ൻ, ആ​ർ.​കു​ഞ്ഞു​മോ​ൻ, ആ​ർ.​അ​ണ്ണാ​ദു​രൈ, രാ​ജീ​വ്.​ആ​ർ, സി​ബി മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു ന​വം​ബ​ർ 27,28 തീ​യതി​ക​ളി​ലാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക.