സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ച്ചു അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്ക്
Thursday, August 22, 2019 10:13 PM IST
മ​ങ്കൊ​ന്പ്: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച അ​ച്ഛ​നും മ​ക​ൾ​ക്കും ബൈ​ക്ക് ഇ​ടി​ച്ചു പ​രി​ക്ക്. മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര വ​ലി​യ​വീ​ട്ടി​ൽ ഡി.​രാ​ജു (44), മ​ക​ൾ റോ​സ്മേ​രി (ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ങ്കൊ​ന്പ് - ച​ന്പ​ക്കു​ളം റോ​ഡി​ൽ നാ​ലു​കെ​ട്ട് ജം​ക്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.
സ്കൂ​ളി​ൽ നി​ന്നു കു​ട്ടി​യു​മാ​യി വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു രാ​ജു​വി​ന്‍റെ സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ ഇ​രു​വ​രും ച​ന്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. രാ​ജു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു പു​ളി​ങ്കു​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ൻ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി രാ​ജു ആ​രോ​പി​ച്ചു.