അ​പേ​ക്ഷാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു
Sunday, August 25, 2019 10:25 PM IST
മ​ങ്കൊ​ന്പ്: ഇ​ത്ത​വ​ണ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ വ​കു​പ്പ് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ വ്യാ​പാ​രി​ക​ൾ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി, ഫോ​ട്ടോ​ക​ള​ട​ക്കം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പി​ൽ നി​ന്നും അ​റി​യി​പ്പി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു​നാ​ലു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി.
ഇ​തു​മൂ​ലം വ​ള​രെക്കു​റ​ച്ച് വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ന​ഷ്ടം റി​പ്പോ​ർ​ട്ടു ചെ​യ്യാ​നാ​യ​ത്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്തെ​യും, അ​തി​നു​ശേ​ഷ​വു​മു​ള്ള ഫോ​ട്ടോ​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ് രേ​ഖ​ക​ൾ എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണ​മാ​യി​രു​ന്നു. പ​രി​മി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​വ ഹാ​ജ​രാ​ക്കാ​ൻ പ​ല വ്യാ​പാ​രി​ക​ൾ​ക്കു​മാ​യി​ല്ല. എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​തി​നോ​ട് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും വ​ള​രെ ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​രി​ക​ൾ ക​ണ​ക്കു​ക​ളും രേ​ഖ​ക​ളും ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പൈ​സ​പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ വ്യാ​പാ​രി​ക​ളെ പി​ന്നോ​ട്ടു ന​യി​ച്ച​ത്.