വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, September 8, 2019 11:11 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് എ​സ്എ​സ്എ​ൽ​സി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫും, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ടി ലീ​ഡ​ർ ഡി.​ല​ക്ഷ​മ​ണ​നും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ടോ​മി ച​ങ്ങം​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ വി.​ബി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ർ അ​നി​ൽ​കു​മാ​ർ, വി​ൻ​സ​ന്‍റ്, സി.​കെ ഗോ​പി​നാ​ഥ​ൻ, കെ.​ബ​ഷീ​ർ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് വി.​പി. യ​മു​ന സ്വാ​ഗ​ത​വും സം​ഗീ​ത മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 295 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 6,82,250 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.