ക​ന​കാ​ശേ​രി പാ​ട​ത്തു വീ​ണ്ടും മ​ട​വീ​ഴ്ച, വെ​ള്ള​ത്തി​ലാ​യ​ത് മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ൾ
Monday, September 9, 2019 10:54 PM IST
മ​ങ്കൊ​ന്പ്: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ പു​തി​യ ശൈ​ലി​യി​ൽ കു​ത്തി​യ മ​ട​യു​ടെ ആ​യു​സ് ര​ണ്ടാ​ഴ്ച​മാ​ത്ര​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ര​ണ്ടാ​ഴ്ച മാ​ത്രം പ്രാ​യ​മാ​യ മ​ട വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ ഈ ​കാ​ല​വ​ർ​ഷ​ക്കാ​ല​ത്തു​ത​ന്നെ 48 ഹെ​ക്ട​ർ വ​രു​ന്ന ക​നാ​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത് ര​ണ്ടു ത​വ​ണ. ര​ണ്ടാം കൃ​ഷി പാ​തി​വ​ഴി​യി​ലെ​ത്തി നി​ൽ​ക്കെ ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ആ​ദ്യം മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ക​ന​കാ​ശേ​രി​യി​ലെ മ​ട​വീ​ഴ്ചയോ​ടെ സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ, മീ​ന​പ്പ​ള്ളി (51 ഹെ​ക്ട​ർ), വ​ലി​യ​ക​രി (100.8 ഹെ​ക്ട​ർ) എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന പു​റം​ബ​ണ്ട് തീ​രെ ദു​ർ​ബ​ല​മാ​യ​തി​നാ​ലാ​ണ് മ​റ്റു ര​ണ്ടു പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും വി​നാ​യാ​യ​ത്.

ആ​ദ്യ മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ ന്ന ു മ​ട​കു​ത്തി പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ചു പ​ത്തു ദി​വ​സ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ട​വീ​ഴ്ച. ഇ​തോ​ടെ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളും, പു​റം​ബ​ണ്ടി​ലെ​യും പ​രി​സ​ര​ത്തെ​യും അ​റു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. എ​ന്നാ​ൽ മ​ട​കു​ത്തി​യ​തി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ളാ​ണ് ര​ണ്ടാം മ​ട​വീ​ഴ​ച ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ​യും അ​ഭി​പ്രാ​യം.

ആ​ദ്യ​മു​ണ്ടാ​യ മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ക്കു​ക​യും മ​ട​കു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന രീ​തി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യാ​ണ് മ​ട​കു​ത്ത​ൽ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി കാ​യ​ലി​ലെ ചെ​ളി​യും, തെ​ങ്ങി​ൻ കു​റ്റി​ക​ളും, ച​പ്പു​ച​വ​റു​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ര​ന്പ​രാ​ഗ​ത​മാ​യി മ​ട​കു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​ള്ള​മ​ണ​ൽ നി​റ​ച്ച ചാ​ക്കു​ക​ൾ അ​ടു​ക്കി​യാ​ണ് മ​ട​കു​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ണ​ൽ​ചാ​ക്കു​ക​ളാ​ണ് മ​ട​കു​ത്താ​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. മ​ട​യ്ക്ക് ഉ​റ​പ്പി​നാ​യി മ​ര​ക്കു​റ്റി​ക​ളോ, പി​ള്ള​ബ​ണ്ടോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. ഇ​തു ബ​ണ്ടി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​ക്കി​യി​രു​ന്നു. 17 നാ​രം​ഭി​ച്ച മ​ട​കു​ത്ത​ൽ 22ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. എ​ൻ​ജി​നി​യ​ർ​മാ​ർ മാ​സ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്ന പ​റ​ഞ്ഞ മ​ട ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് വൈ​കാ​തെ പ​ന്പിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷി​യെ​ക്കാ​ളു​പ​രി പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ട​ത്തെ വെ​ള്ളം​വ​റ്റി​ച്ചു തു​ട​ങ്ങി​യ​ത്. ഏ​റെ​ക്കു​റെ വ​ര​ന്പി​ന​ടു​ത്തു​വ​രെ വെ​ള്ളം വ​റ്റി​യി​രു​ന്നു. മ​ട​വീ​ഴ്ച​യു​ണ്ടാ​യ​തോ​ടെ മ​ട​യ്ക്കു സ​മീ​പ​ത്തെ നി​ല​ങ്ങ​ൾ ഇ​നി​യും കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും പ്ര​യാ​സ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ചാ​ക്കി​ൽ നി​റ​ച്ചി​രു​ന്ന ചൊ​രി​മ​ണ​ൽ പ്ര​ദേ​ശ​മാ​കെ നി​ര​ന്നു​ക​ഴി​ഞ്ഞു. ഇ​വ നീ​ക്കം ചെ​യ്യു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും, പു​ര​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​റു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വീ​ണ്ടും ദു​രി​ത​ക്ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​വ​ർ​ക്കാ​യി ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞു.