ന​ഗ​ര​ത്തി​ന് വ​ർ​ണം ചാ​ർ​ത്തി പൂ​വി​പ​ണി
Tuesday, September 10, 2019 11:12 PM IST
ആ​ല​പ്പു​ഴ: ഉ​ത്രാ​ട നാ​ളി​ൽ പൂ​വി​പ​ണി​യോ​ടെ​യാ​ണ് ന​ഗ​രം ഉ​ണ​ർ​ന്ന​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത പൂ​ക്ക​ള​ങ്ങ​ൾ​ക്കാ​യാ​ണ് പൂ​ക്ക​ൾ പ്ര​ധാ​ന​മാ​യും വി​റ്റു​പോ​കു​ന്ന​ത്.
ഇ​തു കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്ക് ത​ല​യി​ൽ ചൂ​ടാ​നാ​യു​ള്ള മു​ല്ല, ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​വി​ധ ത​രം പൂ​ക്ക​ൾ എ​ന്നി​വ​യും വി​പ​ണി​യെ സ​ജീ​വ​മാ​ക്കു​ന്നു. രാ​വി​ലെ മു​ത​ൽ ത​ന്നെ പൂ​ക്ക​ൾ വാ​ങ്ങാ​നു​ള്ള തി​ര​ക്കാ​യി​രു​ന്നു ക​ട​ക​ളി​ൽ. സ്കൂ​ളു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ - സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച മു​ന്പേ ഓ​ണാ​ഘോ​ഷം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പൂ​ക്ക​ളാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​നും പൂ​ക്ക​ൾ തേ​ടി ആ​ളു​ക​ൾ എ​ത്തു​ന്നു. ഒ​രു ദി​വ​സം 200 മു​ത​ൽ 250 കി​ലോ വ​രെ പൂ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​ല​വാ​കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബ​ന്ദി, ജ​മ​ന്തി, വാ​ടാ​മു​ല്ല, റോ​സ് തു​ട​ങ്ങി​യ പൂ​ക്ക​ളാ​ണ് വി​ൽ​പ​ന​യി​ൽ മു​ന്നി​ൽ.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്ക​ളു​ടെ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​രു കി​ലോ ജ​മ​ന്തി​ക്ക് 350 രൂ​പ​യാ​ണ് വി​ല. ബ​ന്ദി​ക്ക് 150, മ​റ്റു പൂ​ക്ക​ൾ​ക്ക് 50-100 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ ക​ട​ക​ളി​ലെ പൂ​ക്ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി, ശീ​ല​യം​പെ​ട്ടി, തോ​വാ​ള, തെ​ങ്കാ​ശി, സു​ന്ദ​ര​പാ​ണ്ഡ്യ​പു​രം, ആ​യ്ക്കു​ടി, ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പൂ​ക്ക​ൾ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ഏ​താ​യാ​ലും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ആ​ല​പ്പു​ഴ​യ്ക്ക് ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ വ​ർ​ണം ചാ​ർ​ത്തു​ക​യാ​ണ് പൂ​വി​പ​ണി.