മു​ണ്ടാ​ർ പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, September 15, 2019 10:42 PM IST
എ​ട​ത്വ: മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മു​ണ്ടാ​ർ പു​ന​രു​ദ്ധ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വീ​ണ്ടും രം​ഗ​ത്ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ട്ടാ​ത്ത വാ​ത​ലു​ക​ളി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ലീ​ഗ​ൽ​സ​ർ​വീ​സ് സൊ​സൈ​റ്റി​യെ​ന്നു​വേ​ണ്ട പ​ല​വാ​തി​ലു​ക​ളി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. നാ​ളി​തു​വ​രെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നു​മാ​ത്രം. അ​റ​വു​ശാ​ല​ക​ൾ ഹോ​ട്ട​ലു​ക​ൾ, വീ​ടു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പു​റം​ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ദീ തീ​ര​ങ്ങ​ൾ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റു​ന്ന​തും മു​ണ്ടാ​റി​ന് ച​ര​മ​ഗീ​ത​മെ​ഴു​തു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തോ​ടെ ജ​ല​ജ​ന്യ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്. ഇ​വി​ടെ ബോ​ട്ടു​ക​ൾ, യാ​ത്രാ​വ​ള്ള​ങ്ങ​ൾ, ച​ര​ക്കു​വ​ള്ള​ങ്ങ​ൾ, ക​ളി​വ​ള്ള​ങ്ങ​ൾ എ​ന്നി​വ യ​ഥേ​ഷ്ടം ത​ല​ങ്ങും വി​ല​ങ്ങും സ​ഞ്ച​രി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു.
ചെ​റു​ത​ന-​വീ​യ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ അ​ച്ച​ൻ​കോ​വി​ലാ​റി​ൽ നി​ന്നു​മാ​ണ് മു​ണ്ടാ​ർ തു​ട​ങ്ങു​ന്ന​ത്. ഇ​വി​ടെ നി​ന്നും കു​റ​ച്ചു ദൂ​രം ഒ​ഴു​കി ക​രു​വാ​റ്റ വീ​യ​പു​രം റോ​ഡ് വ​ഴി ഹ​രി​പ്പാ​ട് വീ​യ​പു​രം മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. ഇ​വി​ടെ നി​ന്നും ഏ​ക​ദേ​ശം അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രം സ​ർ​ക്കാ​ർ വി​ത്തു​ല്പാ​ദ​ന​കേ​ന്ദ്രം വ​ക പാ​ട​ശേ​ഖ​ര​മാ​ണ്. ഇ​ത​വ​സാ​നി​ക്കു​ന്ന​താ​ക​ട്ടെ അ​ച്ച​ൻ കോ​വി​ലാ​റി​ലും. ഇ​വി​ടെ ഒ​രു​ചാ​ൽ​വെ​ട്ടി അ​ച്ച​ൻ കോ​വി​ലാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യും. അ​തു​പോ​ലെ ഹ​രി​പ്പാ​ട് വീ​യ​പു​രം റോ​ഡി​ലും, പാ​യി​പ്പാ​ട് ക​രു​വാ​റ്റ റോ​ഡി​നും കു​റു​കെ, ക​ലു​ങ്കു​ക​ളും നി​ർ​മി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നും ക​ഴി​യും. 1300 മീ​റ്റ​ർ ദൂ​ര​മാ​ണ് മു​ണ്ടാ​റി​നു​ള്ള​ത്.
ഇ​രു​വ​ശ​ങ്ങ​ളും ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി​യും, മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ആ​ഴം​കൂ​ട്ടി​യും മു​ണ്ടാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ​വേ​ണം. അ​ച്ച​ൻ കോ​വി​ലാ​റും പ​ന്പ​യാ​റും സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ത്തി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​ത്രം ദൂ​ര​മു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഇ​വി​ടെ ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ൽ ക​ണ്ട് മു​ണ്ടാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.