മ​ഹി​ളാ​അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും
Thursday, September 19, 2019 10:14 PM IST
മാ​ന്നാ​ർ: അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം മാ​ന്നാ​ർ ആ​ര്യാ​ട്ട് ഹാ​ളി​ൽ തു​ട​ങ്ങി. ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടും സ​മാ​പി​ക്കും. ജി​ല്ല​യി​ലെ നാ​ല​ര ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 400 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
രാ​വി​ലെ പ്ര​തി​നി​നി​ധ​ക​ൾ പ്ര​ക​ട​ന​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​താ മ​ധു പ​താ​ക ഉ​യ​ർ​ത്തി. ബെ​റ്റ്സി ജ​നു ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ലീ​ലാ അ​ഭി​ലാ​ഷ് അ​നു​ശോ​ട​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മ​റ്റി ട്ര​ഷ​റാ​ർ പി.​കെ.​ശ്രീ​മ​തി ഉ​ദ്്ഘാ​ട​നം ചെ​യ്തു.
സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, പി.​സ​തീ​ദേ​വി, സൂ​സ​ൻ കോ​ശി, സി.​എ​സ്.​സു​ജാ​ത, എ​സ്.​മീ​നാം​ബി​ക, കെ.​എ​സ്.​സ​ലീ​ഖ, പ്ര​സ​ന്ന ഏ​ണ​സ്റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​യും മ​റു​പ​ടി​യും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം നാ​ലി​ന് പ​രു​മ​ല ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം പൊ​തു​സ​മ്മേ​ള​ന ന​ഗ​റാ​യ മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ്ഷി​ൻ എ​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, സി.​എ​സ്.​സു​ജാ​ത, യു.​പ്ര​തി​ഭ എം​എ​ൽ​എ, ശോ​ഭ​നാ ജോ​ർ​ജ്, അ​ഡ്വ.​പി.​വി​ശ്വം​ഭ​ര​പ​ണി​ക്ക​ർ, എം.​എ​ച്ച്.​റ​ഷീ​ദ്, പ്ര​ഫ.​പി.​ഡി.​ശ​ശി​ധ​ര​ൻ, ജി.​ഓ​മ​ന, ലീ​ലാ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.