ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​ന തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്ന്
Saturday, September 21, 2019 11:03 PM IST
ആ​ല​പ്പു​ഴ: ഇ-​സി​ഗ​ര​റ്റു​ക​ൾ വി​ല്ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത് പൂ​ർ​ണ​മാ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി, ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലെ പ​രി​പാ​ടി​ക​ളു​ടെ സ്വാ​ഗ​ത​സം​ഘം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബേ​ബി പാ​റ​ക്കാ​ട​ൻ.