ത​ക​ഴി ക​ട്ട​ക്കു​ഴി ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി
Sunday, October 13, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ക​ട​പ്ര​യി​ൽ നി​ന്നും ക​രു​മാ​ടി പ്ലാ​ന്‍റി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പ് പൊ​ട്ട​ലാ​ണ് തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

അ​ന്പ​ല​പ്പു​ഴ​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി ക​ട്ട​ക്കു​ഴി​ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യ​ത്.​ഇ​തി​ന് സ​മീ​പം ക​ന്നാ മു​ക്കി​ലു​ണ്ടാ​യ പൈ​പ്പ് ചോ​ർ​ച്ച പ​രി​ഹ​രി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തി​നു മു​ൻ​പാ​ണ് അ​ടു​ത്തു ത​ന്നെ പൈ​പ്പ് പൊ​ട്ടി ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കി റോ​ഡ് താ​റു​മാ​റാ​യ​ത്.

പൈ​പ്പു​പൊ​ട്ട​ൽ ന​ഗ​ര​ത്തി​ലേ​യും സ​മീ​പ​ത്തെ എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കു​ടി​വെ​ള്ള വി​ത​ര​ണ​വും താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി പു​ന​ർ​നി​ർ​മി​ച്ച സം​സ്ഥാ​ന പാ​ത​യി​ൽ 15 ഓ​ളം ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യി​ട്ടു​ള്ള​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പൊ​ളി​ച്ച ഭാ​ഗ​ത്ത് ഗ്രാ​വ​ൽ മാ​ത്രം ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു മൂ​ല​മു​ള്ള ഗ​താ​ഗ​ത ത​ട​സം യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു പോ​ലെ ത​ല​വേ​ദ​ന​യാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​ണം മു​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ജ​ല അ​ഥോ​റി​ട്ടി​ക്കും വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.