പ്ലാ​സ്റ്റി​ക് പൈ​പ്പി​ലൂ​ടെ​ ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണ​മെ​ന്ന്
Monday, October 14, 2019 11:10 PM IST
എ​ട​ത്വ: പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ പ്ലാ​സ്റ്റി​ക് ഓ​സ് ഘ​ടി​പ്പി​ച്ച് ജ​ല​അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം. പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ. ത​ക​ഴി-​എ​ട​ത്വ റോ​ഡി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടി​നു മു​ന്പു സ്ഥാ​പി​ച്ച പ​ത്തി​ഞ്ച് വ്യാ​സ​മു​ള്ള പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ടി​ഞ്ച് വ്യാ​സ​മു​ള്ള പ്ലാ​സ്റ്റി​ക് ഓ​സ് ഘ​ടി​പ്പി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​നു കി​ഴ​ക്കേ ക​ര​യി​ലാ​ണ് ജ​ല​വി​ത​ര​ണ​ത്തി​നാ​യി ജ​ല​അ​ഥോ​റി​റ്റി പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്തി​യ​ത്. മു​റി​ച്ചു​മാ​റ്റി​യ ഇ​രു​ന്പ് പൈ​പ്പി​നു പ​ക​രം മു​ന്പു പി​വി​സി പൈ​പ്പാ​ണ് ഉ​യോ​ഗി​ച്ചി​രു​ന്ന​ത്.
കേ​ള​മം​ഗ​ലം ബോ​ർ​വെ​ല്ലി​ൽ നി​ന്ന് പ​ന്പു​ചെ​യ്യു​ന്ന വെ​ള്ളം ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ​റ​ത്ത​റ പാ​ല​ത്തി​ലെ ഇ​രു​ന്പ് പൈ​പ്പ് തു​രു​ന്പി​ച്ച് പൊ​ട്ടി​യ​തോ​ടെ സ​മാ​ന വ്യാ​സ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് പി​വി​സി പൈ​പ്പ് സ്ഥാ​പി​ച്ച​ത്. വെ​ള്ള​ത്തി​ന്‍റെ പ്ര​ഷ​ർ കൂ​ടു​ന്ന​തോ​ടെ തു​ട​ർ​ച്ച​യാ​യി ഇ​വ പൊ​ട്ടു​ക​യും വെ​ള്ളം റോ​ഡി​ലും സ​മീ​പ പ​റ​ന്പു​ക​ളി​ലും പ​ര​ന്നൊ​ഴു​കു​ക​യും ചെ​യ്ത​തോ​ടെ പി​വി​സി പൈ​പ്പ് മാ​റ്റി പ​ക​രം പ്ലാ​സ്റ്റി​ക് ഓ​സ് ഘ​ടി​പ്പി​ച്ചാ​ണ് വി​ത​ര​ണം തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പ​റ​ത്ത​റ പാ​ലം​മു​ത​ൽ പ​ച്ച പാ​ലം​വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യി. നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. നാ​ലു മീ​റ്റ​ർ നീ​ള​വും പ​ത്തി​ഞ്ച് വ്യാ​സ​വു​മു​ള്ള ഇ​രു​ന്പ് പൈ​പ്പ് സ്ഥാ​പി​ച്ചാ​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.