ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : അ​രൂ​ർ സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ
Wednesday, October 16, 2019 10:30 PM IST
തു​റ​വൂ​ർ: അ​രൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ഡ​ലം വ​ൻ സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ. നൂ​റു ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലു​ട നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ചെ​റു​ക​വ​ല​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളും പ​ട്ട​ണ​ങ്ങ​ളി​ലും ഇ​ന്ന​ലെ മു​ത​ൽ ആ​ണ് പോ​ലീ​സി​നെ വി​ന്യ​സി​ച്ചു തു​ട​ങ്ങി​യ​ത്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, മ​റ്റു മ​ന്ത്രി​മാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ൾ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​ൾ​പ്പെ​ടെ​യു​ള്ള എ​ൻ​ഡിഎ ​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളും മ​ണ്ഡ​ല​ത്തി​ൽ ത​ന്പ​ടി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ക എ​ന്ന ത് ​പോ​ലീ​സി​ന് ഭാ​രി​ച്ച ജോ​ലി ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ളും വാ​ൾ പോ​സ്റ്റു​ക​ളും ബാ​ന​റു​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ത​ർ​ക്ക​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടി വെ​ളി​ച്ച​ത്തി​ലാ​ണ് മ​ണ്ഡ​ല​ത്തി​ൽ മു​ൻ​കൂ​ട്ടി സു​ര​ക്ഷാ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം മ​ണ്ഡ​ല​ത്തി​ൽ തു​ട​രു​ക​യാ​ണ്.
ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ന​ലെ പ്ര​ച​ര​ണ പ​രി​പാ​ടി തു​റ​വൂ​ർ നി​ന്നും ആ​രം​ഭി​ച്ചു. ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ചെ​റു​കി​ട വ്യാ​പാ​ര​ശാ​ല​ക​ൾ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മ​ര​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പി​എ​സ്‌സി കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ന്തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വോ​ട്ട് തേ​ടി. ഉ​ച്ച​ക്കുശേ​ഷം തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ലെ തി​രു​നെ​ല്ലൂ​ർ സ്കൂ​ളി​ന് സ​മീ​പം നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി ജോ​സ​ഫ് എം ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി, അ​രൂ​ക്കു​റ്റി മ​ണ്ഡ​ല​ങ്ങ​ളി​ലെ 17 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം കൊ​ന്പ​നാ​മു​റി​ക്ക് സ​മീ​പം സ​മാ​പി​ച്ചു.
ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം കോ​ടം​തു​രു​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് എ​ഴു​പു​ന്ന, ച​ന്തി​രൂ​ർ, അ​രൂ​ർ, അ​രൂ​ക്കു​റ്റി, വ​ടു​ത​ല, പെ​രു​ന്പ​ളം മേ​ഖ​ല​യി​ലാ​യി​രു​ന്നു. എ​ൽ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ പ​ര്യ​ട​നം എ​ഴു​പു​ന്ന​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി, മാ​ക്കേ​ക്ക​ട​വ്, പൂ​ച്ചാ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ഉ​ള​വ​യ്പി​ൽ സ​മാ​പി​ച്ചു.