വ​ഴി​യോ​ര​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: രാ​ജാ​വും രാ​ജ്ഞി​യും സ​ഞ്ച​രി​ക്കു​ന്ന പാ​ത​യോ​ര​ത്ത് ദേ​ശീ​യ പാ​ത​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള വ​ഴി​യോ​ര​ത്തും കാ​യ​ൽ യാ​ത്ര ചെ​യ്യു​ന്ന ക​ര​ക​ളി​ലും ഇ​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ചെ​റു കൊ​ടി​ക​ൾ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും കൈ​യി​ലേ​ന്തി ആ​ദ​ര​വോ​ടെ വ​ര​വേ​ൽ​ക്കും. കാ​യ​ലി​ലെ യാ​ത്രാ​വ്യൂ​ഹ​ത്തി​ൽ 11 യാ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നും പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​റ​മേ മൊ​ബൈ​ൽ ആം​ബു​ല​ൻ​സും യാ​ത്രാ​വ്യൂ​ഹ​ത്തി​ൽ ഒ​രു​ക്കി. ഏ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ഐ​പി​യെ യാ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഒ​ഴി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​കം സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും വാ​ഹ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ് , അ​ഞ്ചു പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് കൂ​ടാ​തെ പു​ഞ്ചി​രി​ജെ​ട്ടി​യി​ലും കു​പ്പ​പ്പു​റം ജെ​ട്ടി​യി​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.