വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ആ​ല​പ്പു​ഴ
Thursday, October 17, 2019 10:41 PM IST
ആ​ല​പ്പു​ഴ: നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും വ​ര​വേ​ൽ​ക്കാ​ൻ ജി​ല്ല പൂ​ർ​ണ സ​ജ്ജ​മാ​യി. വ്യാ​ഴാ​ഴ്ച വി​വി​ഐ​പി. വി​സി​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​ഹേ​ഴ്സ​ൽ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി​യു​ടെ​യും സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റി​ഹേ​ഴ്സ​ൽ. രാ​വി​ലെ 9.15 ന് ​ആ​രം​ഭി​ച്ച റി​ഹേ​ഴ്സ​ൽ ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​യി. രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന​വ്യൂ​ഹം ദേ​ശീ​യ പാ​ത 66 വ​ഴി ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ 9.15 ഓ​ടെ എ​ത്തി​ച്ചേ​രും.