പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്ത് ന​ട​ത്താ​ൻ ക​ഴി​യാ​തെ യ​ന്ത്രം തി​രി​കെ ക​യ​റ്റി
Sunday, October 20, 2019 10:49 PM IST
എ​ട​ത്വ: കൊ​യ്ത്തു​യ​ന്ത്രം കൊ​യ്ത്തി​നാ​യി പാ​ട​ശേ​ഖ​ര​ത്ത് ഇ​റ​ക്കി​യെ​ങ്കി​ലും കൊ​യ്ത്തു ന​ട​ത്താ​ൻ ക​ഴി​യാ​തെ തി​രി​കെ ക​യ​റ്റി. 50 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ത​ക​ഴി കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കേ​ള​മം​ഗ​ലം ക​രീ​ത്ര പാ​ട​ത്തെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഏ​ക്ക​റി​ലാ​ണ് കൊ​യ്ത്തു ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​ത്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യും പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് നെ​ല്ലു​വീ​ണ് അ​ടി​ഞ്ഞ​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത പു​ത്ത​ൻ​വീ​ട്ടി​ൽ ഓ​മ​ന​ക്കു​ട്ട​ന്‍റെ നാ​ല​ര ഏ​ക്ക​ർ നി​ല​ത്തി​ലെ നെ​ല്ലാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഏ​ക്ക​റി​ന് 20000 രൂ​പ പാ​ട്ട​ത്തി​നും കൂ​ടാ​തെ 25000 രൂ​പ​യോ​ളം ചെ​ല​വും വ​ന്നു.