തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ 40 ഷ​ട്ട​റു​ക​ളും തു​റ​ന്നു
Monday, October 21, 2019 10:25 PM IST
അ​ന്പ​ല​പ്പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ 40 ഷ​ട്ട​റു​ക​ളും തു​റ​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യ​തി​നാ​ൽ കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി .

ഇ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യ​തോ​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി.