ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Monday, October 21, 2019 10:27 PM IST
ആ​ല​പ്പു​ഴ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം മൂ​ലം സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര കാലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇന്ന്്് ജി​ല്ല​യിൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഓ​റ​ഞ്ച് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ 50 സെ.​മീ​റ്റ​ർ ഉ​യ​ർ​ത്തി. ഇ​തി​നാ​ൽ പ​ന്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ന്പ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ച് തീ​ര​നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.