ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് 11 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Tuesday, October 22, 2019 10:56 PM IST
ചേ​ർ​ത്ത​ല: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് 11 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ത​ങ്കി പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​സി​എ​ൽ​സ​ബ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഷി​ക് ജോ​സി​യാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ഒ​രാ​ഴ്ച്ച​യാ​യി വെ​ട്ട​യ്ക്ക​ൽ ഗ​വ. പ്രാ​ഥ​മി​കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലിരി​ക്കെ തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ രോ​ഗം മൂ​ർ​ച്ചി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ത​ങ്കി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ഷി​ക്. സ​ഹേ​ദ​ര​ൻ: ആ​ഷ്ലി​ൻ.