കൊ​ല്ലം തേ​നി ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്ര ദു​ഷ്കരം
Tuesday, October 22, 2019 10:58 PM IST
ചാ​രും​മൂ​ട്: കൊ​ല്ലം തേ​നി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ചാ​രും​മൂ​ട് ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്തോ​ടെ യാ​ത്ര ദു​ഷ്കര​മാ​യി. ചാ​രും​മൂ​ട് മു​ത​ൽ കൊ​ല്ല​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഴി​ക​ളു​ള്ള​ത്. റോ​ഡി​നു മ​ധ്യ​ത്തെ വ​ലി​യ കു​ഴി​ക​ളി​ൽ മ​ഴ​മൂ​ലം മ​ലി​ന​ജ​ലം നി​റ​ഞ്ഞ​തോ​ടെ അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​യി.
മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളി​ലെ ടാ​റിം​ഗ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ള​കി മാ​റു​ക​യും റോ​ഡ് വീ​ണ്ടും പൊ​ളി​ഞ്ഞു തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി.
ചു​ന​ക്ക​ര​യി​ൽ റോ​ഡി​നു മ​ധ്യ​ത്തെ വ​ലി​യ കു​ഴി​ക​ളി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി വാ​ഴ ന​ട്ടു.
മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് റോ​ഡി​ലെ കു​ഴി​ക​ൾ പൂ​ർ​ണ​മാ​യി നി​ക​ത്തി സ​മ​യ ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​യ​ത്ര​ക്ക് പ​രി​ഹാ​ര​മാ​യേ​നെ. റോ​ഡ് ത​ക​ർ​ന്ന് മ​ര​ണ​ക്കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന ഭാ​വ​മാ​ണ്.
രാപക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് കൊ​ല്ലം തേ​നി ദേ​ശീ​യ​പാ​ത. റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഇ​പ്പോ​ൾ നി​ത്യ സം​ഭ​വ​മാ​യി മാ​റി. രാ​ത്രി യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ദു​രി​തം നേ​രി​ടു​ന്ന​ത്.
കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്.