സ്വ​കാ​ര്യ വ്യ​ക്തി നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞു, പ​ത്തോ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
Tuesday, October 22, 2019 10:58 PM IST
അ​ന്പ​ല​പ്പു​ഴ: സ്വ​കാ​ര്യ വ്യ​ക്തി നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​ന്ന​പ്ര​യി​ൽ പ​ത്തോ​ളം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ മു​സ്‌ലിം എ​ൽ​പി സ്കൂ​ളി​ന് പി​ന്നി​ലാ​യി വേ​ലി​ക്ക​കം പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. ഇ​തി​ൽ മൂ​ന്ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ്, ജി​ല്ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി. പു​ന്ന​പ്ര കെഎ​സ്ഇ​ബി സെ​ക്ഷ​നോ​ഫീ​സി​ന് കി​ഴ​ക്കോ​ട്ടു​ള്ള പൊ​തു കാ​ന​യി​ലേ​ക്കാ​ണ് ഇ​വി​ടെ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്. ഇ​വി​ടേ​ക്ക് വെ​ള്ള​മൊ​ഴു​കു​ന്ന വ​ഴി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​യ​ട​ച്ച​ത്.