ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തി
Tuesday, October 22, 2019 10:59 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് ല​യ​ന​നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ജി​ല്ല​യി​ൽ പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തി.
ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യോ​ഷ​നും ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. പി. ​മ​ണി​ക്കു​ട്ട​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ര​ഘു​വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ, സി. ​ജ​യ​രാ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി. ​മു​ര​ളീ​കു​മാ​ർ, എ​സ്. സു​രേ​ഷ്, ആ​ർ. സു​നി​ൽ​കു​മാ​ർ, പി.​ജി. ജോ​ഷി​മോ​ൻ, പി.​കെ. മ​ധു, വി.​കെ. ര​മേ​ശ​ൻ, പി.​എം. പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.