സ്റ്റുഡിയോയിൽ മോഷണം
Friday, November 8, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ : സ്റ്റു​ഡി​യോ​യി​ൽ നി​ന്നും കാ​മ​റ​ക​ളും ഫ്ളാ​ഷും ക​വ​ർ​ന്നു. നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന​ൽ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്നേ​ഹ സ്റ്റു​ഡി​യോ​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്റ്റു​ഡി​യോ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഫാ​ബ്രി​ക്കേ​ഷ​ൻ ചെ​യ്തി​രു​ന്ന ഭാ​ഗ​ത്തു കൂ​ടി​യാ​ണ് അ​ക​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടു കാ​മ​റ, നാ​ലു ഫ്ളാ​ഷ്, ബാ​റ്റ​റി ചാ​ർ​ജ​ർ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.