എടത്വായിലെ നെല്ല് മോഷണം: പോലീസ് അനാസ്ഥയിൽ കർഷകരോഷം ഇരന്പുന്നു
Wednesday, November 13, 2019 10:28 PM IST
എ​ട​ത്വ: വി​ൽ​ക്കാ​നാ​യി പാ​ട​ത്തു മൂ​ട​യി​ട്ടി​രു​ന്ന 60 ക്വി​ന്‍റ​ൽ നെ​ല്ല് മോ​ഷ​ണം പോ​യി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പോ​ലീ​സി​നെ​തി​രേ ക​ർ​ഷ​ക​രോ​ഷം ഇ​ര​ന്പു​ന്നു. മോ​ഷ്ടാ​ക്ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് തി​ര​ക്കു​ന്പോ​ഴെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു എ​ന്ന പ​തി​വ് മ​റു​പ​ടി മാ​ത്ര​മ​ണ് പോ​ലീ​സി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. എ​ട​ത്വ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ർ​ഷ​ക​ർ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ച​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​മാ​സം 30ന് ​രാ​ത്രി​യി​ലാ​ണ് വാ​ഹ​ന​ത്തി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ മൂ​ട​യി​ട്ടി​രു​ന്ന നെ​ല്ല് ചാ​ക്കി​ൽ വാ​രി​ക്കെ​ട്ടി ക​ട​ന്നു ക​ള​ഞ്ഞ​ത്. എ​ട​ത്വ കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള താ​യ്ങ്ക​രി ചു​ങ്കം പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​നാ​യ കു​ഴി​വേ​ലി​ക്ക​ളം സി​ബി​ച്ച​ന്‍റെ നെ​ല്ലാ​ണ് മോ​ഷ​ണം പോ​യ​ത്. വി​ല്ക്കാ​നു​ള്ള സൗ​ക​ര്യ​ത്തെ​ക്ക​രു​തി റോ​ഡ​രികി​ലാ​ണ് നെ​ല്ല് മൂ‌​ട​യി​ട്ടി​രു​ന്ന​ത്. മോ​ഷ​ണം പോ​യ നെ​ല്ലി​ന് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. മോ​ഷ​ണം ന​ട​ന്ന ദി​വ​സ​ത്തെ കോ​ൾ ലി​സ്റ്റ് പ​രി​ശോ​ധി​ച്ചാ​ൽ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള​ള സൂ​ച​ന ല​ഭി​ക്കു​മെ​ന്നും ആ ​വ​ഴി​ക്ക് പോ​ലീ​സ് എ​ന്താ​ണ് അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ൽ ഇ​തി​നു​മു​ന്പ് ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.